സ്വപ്നാടനം

പുലരിയിൽ  പൂത്തൊരു നറുപുഷ്പമേ
നിന്റെ കവിളിലൊരു ചെറുമുത്തമേകട്ടെ ഞാൻ

നിറയെ വിരിഞ്ഞ നിൻ നീൾ മിഴി കോണിൽ
നാണം പരന്നതും കാണട്ടെ ഞാൻ

നിൻ വിരൽ തുമ്പിനാൽ ഞാൻ നടക്കേ
വഴിയോരമത്രയും പൂ പൂക്കയോ

കോർത്ത കൈയഴിയാതെ നാം പോകവെ

നിന്റെ കരളിൽ മോഹങ്ങൾ ചേക്കേറിയോ

എന്നിൽ ഈ  രാവിൽ നീ ചേർന്നിരിക്കേ
വാനിൽ താരങ്ങളും കണ്ണു ചിമ്മുന്നുവോ.

കൂമ്പിയ കൺകളാലെൻ മാറിലീ രാവിൽ
നീയുറങ്ങെ ഞാൻ കിനാവു കണ്ടൂ


കൃഷ്ണ സുരേഷ് പാടിയത് കേൾക്കാം..




Comments