നൂറുദിന വരകൾ - നൂറ് വരകൾ
"നൂറുദിന വരകൾ - സീസൺ 2" വിനോടൊപ്പം ചേർന്ന് നിന്ന് വരച്ചു പഠിക്കാനുള്ള ശ്രമമാണിത്.
ചലഞ്ചിൻ്റെ ഭാഗമായി വരച്ച 100 ചിത്രങ്ങളാണ് ഈ പേജിൽ.
Day 26
Day 25
Day 24
Day 23
Day 22
Day 21
Day 20
Day 19
Day 18
Day 17
Day 16
Day 15
Day 14
Day 13
Day 12
Day 11
Day 10
Day 9
Day 8
Day 7
Day 6
Day5
Day 4
Day 3
Day 2
Day 1
ചലഞ്ചിൻ്റെ ഭാഗമായി വരച്ച 100 ചിത്രങ്ങളാണ് ഈ പേജിൽ.
Will i have to walk again the desert to reach you...? - Songs of scorpion
I am afraid that my memmories of you have started to fade away - Zinger_Thoughts
World Environment Day - 05 june 2020 - Theme: Time for nature
Redrawing Vimal's paintings
ഒരവളുടെയും ഒരവൻ്റെയും ഒരു ജീവിതകാലത്തിൻ്റെ അവസാന രാത്രി.ബ്ലാക്കിൻ്റെ സിഗററ്റു പുകയിരുട്ടിൽ ശ്വാസം കുരുങ്ങിപ്പോയവൾ.
കോണിപ്പടിയിലിരുന്ന് ഓർമ്മകളുടെ പാല പൂക്കുമ്പോൾ പഴയൊരു പ്രണയത്തെക്കുറിച്ച് ചോദിച്ച ഒരുവൾ. പഴയോരു ജീവിതത്തിൽ കുരുങ്ങിപ്പോയ അവൻ.വാക്കുകളിൽ തട്ടി പറയാതെ ചിതറിപോയൊരു പ്രണയം.
തീരല്ലേയെന്നാഗ്രഹിക്കുന്ന ചില തീവണ്ടി യാത്രകൾ
തൊടാൻ ആഗ്രഹിച്ച, പേടിയോടെ തൊട്ട വിരലുകൾ..
പിന്നീട് കോർത്തു ചേർത്തു പിടിച്ചു നടന്ന കൈകൾ.. ഒന്നു വിട്ടു പോയാൽ വീണ്ടും തൊടാനായില്ലെങ്കിലോ എന്ന പേടിയിൽ കോർത്ത കൈ വിടുവിക്കാൻ ഭയന്ന ഹാലജൻ മഞ്ഞ രാത്രികൾ...
നിൻ്റെ കൈനീളം കൊണ്ടെത്തിപ്പിടിക്കാനാവാത്തൊരാ ചില്ലി കൊമ്പിലേയ്ക്ക് എന്നെയെടുത്തുയർത്തൂ എന്ന് എത്ര ലാഘവത്തോടെയാണ് അന്ന് നീ പറഞ്ഞത്.ഞാനെത്ര ഭയന്നെന്നോ..
കൂടെ കൂടി പുക തിന്നു നോക്കിയവൾ.
പെണ്ണേ..
എത്ര ഭയന്നാണ് നാം ചുംബനങ്ങൾ കൊണ്ട് തൊട്ടത്. നാം കൊതിച്ചിരുന്നതല്ലേയത്.. എന്നിട്ടും ഭയം.നിൻ്റെ കാർകൂന്തലിൻ്റെ ഗന്ധം, മാറിലെ വിയർപ്പു കണികകൾ, എൻ്റെ തലമുടിയിലൂടെ ഊർന്നിറങ്ങുന്ന നിൻ്റെ വിരലുകൾ..എൻ്റെ ജീവിതത്തിൻ്റെ അടയാളങ്ങളിൽ നീയുമുണ്ടാകും.
Day 26
കിണറ്റിൻ കരയിൽ നിന്നെങ്ങാനും കണ്ടു കിട്ടിയാൽ, പിന്നെ യുദ്ധമാണ് യുദ്ധം
Day 25
സുഗന്ധമുള്ള ഓർമ്മകളുടെ ചെപ്പുകളാണ് ഓരോ കത്തുകളും. വികാര വിക്ഷോപങ്ങളുടെ ഘനീഭവിക്കപ്പെട്ട രൂപങ്ങൾ..
Day 24
സ്വപ്നങ്ങളുടെ പിറകെ പോകലല്ലോ ജീവിതം..
സ്വപ്നങ്ങളാവാട്ടെ കാറ്റിനൊത്തപ്പൂപ്പൻ താടി പോലാടിയുലഞ്ഞുയർന്നു പോകയും..
Day 23
തല തിരിഞ്ഞ പെണ്ണുങ്ങളേ...
ആരും കാണാത്ത എത്ര കാഴ്ചകളാണ് നിങ്ങൾ കാണുന്നത് !
Day 22
ജീവിതമിങ്ങനെ കുഴഞ്ഞ് മറിഞ്ഞ്...
Day 21
മോഹാണ്. ഒരു സംഗീത ഉപകരണമെങ്കിലും പഠിച്ചെടുക്കണം.. എന്തിനാന്നോ ? ചുമ്മ.. ഷോ കാണിക്കാൻ..
Day 20
മഞ്ഞേ മഴയേ നിങ്ങളാണ് ഞങ്ങളെ പ്രണയാതുരരാക്കുന്നത്. ഉടൽ ചേർക്കുന്നവർ...
Day 19
കട്ട താടിയുള്ളവരെല്ലാം ആണത്തം ഘോഷിക്കുന്നവർ മാത്രമല്ല. പറവകളെ പൂക്കളെ പുഴകളെ പ്രണയിക്കുന്നവർ കൂടിയുണ്ട്.
Day 18
ബ്രോയ്ക്ക്.. ഇക്ക, ഇച്ചായാ, ചേട്ടാ എന്നൊന്നുമില്ല ബ്രോ മാത്രേയുള്ളൂ.. ഇതിൽ കൂടുതലെങ്ങിനെ സെക്കുലറാവാനാ...?
Day 17
നാം എത്ര വർണങ്ങൾ - മനുഷ്യർ
Day 16
മാനത്തു നിന്നും താഴേക്കുള്ള കാഴ്ചകൾ എന്തു രസായിരിക്കുമല്ലേ..
Day 15
ചിലരുണ്ട് കണ്ണുകൾ ഉടക്കിപ്പോവുന്നവർ. ഇഷ്ടം തോന്നിപ്പോവുന്നവർ. പ്രേമിക്കാനാണോ ? അല്ല. കല്യാണം കഴിക്കാനാണോ ? അല്ല. ചുമ്മ വെറുതെയിങ്ങനെ നോക്കിയിരിക്കാൻ..
Day 14
ഞങ്ങളുണ്ടാക്കിയ കടലാസു വഞ്ചികളെല്ലാം ടൈറ്റാനിക് കപ്പലുകളായിരുന്നു. ഒടുവിലവ വെള്ളത്തിനടിയിൽ അഭയം കൊള്ളുമായിരുന്നു.
Day 13
കാടുകൾ എന്തൊരു അത്ഭുതമാണെന്നോ.. നമ്മൾ ആരുമറിയാതെ എത്രയോ ജീവിതങ്ങളെ അവ ഉള്ളിലുൾക്കൊള്ളുന്നുവെന്നോ...
Day 12
നാമിതാ ഇവിടെ ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെന്ന് പറയാൻ, ബാക്കിയാവുന്നത് നമ്മുടെ ചില തൂവലുകൾ മാത്രം.
Day 11
വെയിലേറ്റ് വാടിയിട്ടും നിറം പടർത്തുന്ന പൂക്കളെപ്പോൽ എത്രയോ മനുഷ്യർ...
Day 10
ഓരോ മുട്ടയും പൊന്മുട്ട തന്നെയാണ്. ജീവിതത്തിന്റെ തുടർച്ചയാകുന്ന പൊന്മുട്ടകൾ..
Day 9
ന്റെ അമ്പിളിയമ്മാവാ.. താന്നൊന്നും ഇല്ലായിരുന്നേൽ ഈ രാത്രികളെത്ര ബോറായിപ്പോയേനെ...
Day 8
സൂപ്പർ ഗ്ലൂ പോലത്തെ ആളോള്. ഒന്ന് മിണ്ടിയാൽ മതി ജീവിതത്തിൽ ഒട്ടിപ്പോവും.
Day 7
പ്രണയത്തിന്റെ വക്കോളമെത്തുന്ന സൗഹൃദങ്ങൾ.. നാം തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ചരടുകൾ പ്രണയത്തിന്റേതാണോ സൗഹൃദത്തിന്റേതാണോ എന്ന് നിശ്ചയമില്ലാത്ത നമ്മൾ...
Day 6
ചിലപ്പോൾ ഏകാന്തതയോളം സൗന്ദര്യം വേറൊന്നിനുമേ ഉണ്ടാകയില്ല..
Day5
പ്രേമിക്കാൻ തോന്നണതൊരു രോഗമാണോ ചേട്ടാ...?
Day 4
വല്ലതും നടക്കുമോടാ ഉവ്വേ ?
Day 3
നിന്റെ മുടിക്കെട്ടിൽ മുഖം മറച്ചുറങ്ങാനൊരു കൊതി..
Day 2
ലൈഫ് എപ്പഴും കളറായതോണ്ടല്ല.
മ്മള് അങ്ങട് കളറാക്കണതല്ലേ ബ്രോ...
Day 1
നീയെന്തു സുന്ദരനാ.. നിന്നെ നോക്കിയിരിക്കാനെന്തു രസാ...
Super..
ReplyDeleteതാങ്ക് യൂ
Deleteവരക്കണമെന്നുണ്ട് എങ്ങെനെയെന്നറിയില്ല.
ReplyDeleteചുമ്മാ വരയ്ക്കൂന്നേ...
Deletebeautiful!
ReplyDeleteThank you
Delete🌸
ReplyDelete