കണ്ടിരിക്കേണ്ട ഹ്രസ്വചിത്രങ്ങൾ

1
ലിറ്റില്ല്‍ ടെററിസ്റ്റ് (Little Terrorist -2004) ദൈര്‍ഘ്യം: 15'' 02' കഥ/സംവിധാനം: അശ്വിന്‍ കുമാര്‍ ഭാഷ: ഹിന്ദി/ ഉറുദു/ ബംഗ്ലാ
 പാകിസ്ഥാനിയായ ജമാല്‍ എന്ന പത്ത് വയസുകാരന്‍ തന്റെ കളിപ്പന്ത് എടുക്കാന്‍ വേണ്ടി അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. വിശാലമായ ഭൂമി അതിരുതിരിക്കപ്പെട്ട് വ്യത്യസ്ത ദേശങ്ങളും പരമാധികാര രാഷ്ട്രങ്ങളാകുമൊക്കെയായി പരിണമിക്കുമ്പോള്‍ നഷ്ടമാകുന്ന സ്വാതന്ത്ര്യവും നിര്‍മിക്കപ്പെടുന്ന സ്വത്വബോധങ്ങളും സിനിമയില്‍ ചൂണ്ടികാണിക്കുന്നു. കാപട്യമില്ലാത്ത സ്നേഹവും അനുകമ്പയും മനസില്‍ നിറഞ്ഞിരിക്കുമ്പോഴും അവ നിര്‍വ്യാജമായി പ്രകടിപ്പിക്കുന്നതിന് തടസമായി സമൂഹവും സംസ്കാരവും ഉണ്ടാക്കിയെടുത്തിട്ടുള്ള പ്രതിബന്ധങ്ങള്‍ സിനിമയില്‍ കാണാം. സ്നേഹം എല്ലാ അതിര്‍വരമ്പുകളെയും ഇല്ലായ്മ ചെയ്യാന്‍ പ്രാപ്തമാണെന്ന ശുഭ പ്രതീക്ഷയോടെയാണ് ചിത്രമവസാനിക്കുന്നത്. നൂറിലധികം ഫിലിം ഫെസ്റ്റിവലുകളിലേക്ക് ക്ഷണിക്കപ്പെട്ട ലിറ്റില്‍ ടെററിസ്റ്റ് ഓസ്കാര്‍ നാമനിര്‍ദേശമടക്കം 14 അവാര്‍ഡുകളും നേടിയിട്ടുണ്ട്.

To watch little terrorist: click here


2

‘ജയ ഹെ’
 ദേശീയത എന്ന പ്രമേയത്തില്‍ മലയാളത്തില്‍ നിന്നൊരു ദൃശ്യാവിഷ്‌ക്കാരം കൂടി. സമകാലീന മലയാള നാടക രംഗത്ത് വേരുറപ്പിച്ച റഫീക്ക് മംഗലശ്ശേരിയുടെ പുതിയ മലയാളം ഹ്രസ്വ ചിത്രം ‘ജയ ഹെ’ സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധനേടുന്നു. ദേശീയത എന്ന പ്രമേയത്തിലാണ് ചിത്രം ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യസ്‌നേഹി എന്ന് സ്വയം അവകാശപ്പെടുന്നവരും മറ്റുള്ളവരെ രാജ്യദ്രോഹി എന്ന് മുദ്രകുത്തുന്നവരും കാണേണ്ട ചിത്രമാണിത്. രാജ്യസ്‌നേഹി എന്ന് സ്വയം അവകാശപെടുന്നവരും മറ്റുളളവരെ രാജ്യദ്രോഹി എന്ന് മുദ്രകുത്തുന്നവരേയും ചിത്രം വേര്‍തിരിച്ച് കാട്ടുന്നുണ്ട്.  സ്‌കൂള്‍ വിദ്യാര്‍ഥിയായ കുട്ടി ദേശീയഗാന സമയത്ത് ഇറങ്ങി ഓടുന്നതും തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് ഹ്രസ്വചിത്രത്തിന്റെ കഥ.രാജ്യസ്‌നേഹി എന്ന് സ്വയം അവകാശപെടുന്നവരും മറ്റുളളവരെ രാജ്യദ്രോഹി എന്ന് മുദ്രകുത്തുന്നവരേയും ചിത്രം വേര്‍തിരിച്ച് കാട്ടുന്നുണ്ട്.

To watch jayahe : click here


3
 ഇമ്മിണിണി ബല്ല്യൊരാള്‍ (2013)

ഇമ്മിണി ബല്ല്യൊരാള്‍ (2013) ദൈര്‍ഘ്യം 25":15' സംവിധാനം: മനോജ് കല്‍പ്പത്തൂര്‍ കഥ: കെ. രഞ്ജിത്ത് ഭാഷ മലയാളം പരോപകാരിയായ ഒരു ബാലന്‍റെ കഥ പറയുന്ന സിനിമയാണ് ഇമ്മിണി ബല്യൊരാള്‍. സ്കൂളില്‍ പൈപ്പ് നന്നാക്കലോ പരിസരം വൃത്തിയാക്കലോ എന്നുവേണ്ട എല്ലാവര്‍ക്കും എന്തിനും സഹായവുമായി ബഷീര്‍ ഉണ്ടായിരിക്കും. പക്ഷെ പഠനത്തില്‍ പിന്നോക്കമായിരുന്ന അവന്‍ ടീച്ചര്‍മാരുടെ കണ്ണിലെ കരടായിരുന്നു. അവരവനെ അവസരം കിട്ടുമ്പോഴെല്ലാം കളിയാക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. തന്റെ ആത്മ സുഹൃത്തിന്റെ പ്രോത്സാഹനത്തോടെ ബഷീര്‍ വിജയത്തിന്റെ പടവുകള്‍ കയറുന്നതും അതിനെതുടര്‍ന്ന് അധ്യാപകരുടെ അവനോടുള്ള സമീപനത്തില്‍ വരുന്ന മാറ്റങ്ങളും കാണിച്ചുകൊണ്ടാണ് ചിത്രം പുരോഗമിക്കുന്നത്. കുട്ടികളുടെ സമഗ്രവികാസത്തിന് പ്രാധാന്യം നല്‍കാതെ റാങ്കിന്റെയും ഗ്രേഡിന്റെയും പിന്നാലെ പോകുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനെ കണക്കറ്റ് പരിഹസിക്കുന്നു ഈ സിനിമ. എതിര്‍ലിംഗത്തില്‍ നിന്നുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും സ്ഥാപിക്കുകയാണ് ചിത്രത്തില്‍. പുരസ്കാരങ്ങൾ: കേരളസംസ്ഥാന സിനിമാ അവാര്‍ഡ് - മികച്ച ചിത്രം (വിദ്യാഭ്യാസ മന്ത്രിയുടെ ട്രോഫി), മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത്, മികച്ച ഛായാഗ്രാഹകൻ, മികച്ച നവാഗത സിനിമ.

To watch ഇമ്മിണി ബല്ല്യൊരാള്‍ : click here

Comments