ദൈവം, മതം, സമൂഹം
കാൾ സാഗൻ തന്റെ കോസ്മിക് കലണ്ടറിൽ പ്രപഞ്ചോൽപ്പത്തി മുതൽ ഇന്നേവരെയുള്ള സംഭവങ്ങളെ ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഒരു കലണ്ടർ വർഷത്തിലേയ്ക്ക് ഒതുക്കിയിരിക്കുന്നു.
ജനുവരി 1 ന് ബിഗ് ബാങ്ങിലൂടെ പ്രപഞ്ചം ജന്മമെടുക്കുന്നു. ദ്രവ്യവും ഊർജവും സമയവും സ്ഥലവും രൂപപ്പെടുന്നത് അങ്ങിനെയാണ്. രൂപം കൊണ്ട ദ്രവ്യം ഗുരുത്വാകർഷണത്താൽ കൂടിച്ചേർന്ന് ഞെരിഞ്ഞമർന്ന് ഒന്നാം തലമുറ നക്ഷത്രങ്ങൾ ജന്മമെടുക്കുകയും സൂപ്പർ നോവകളായി പൊട്ടിത്തെറിയ്ക്കുകയും അതിന്റെ ഭാഗമായി ആറ്റോമികഭാരം കൂടിയ കാർബണും ഓക്സിജനുമെല്ലാം ഉണ്ടാവുകയും ചെയ്യുന്നു. ഇവ രണ്ടാം തലമുറ നക്ഷത്രങ്ങളുടെയും ഭൂമി അടക്കമുള്ള ഗ്രഹങ്ങളുടെയും ഭാഗമാവുന്നു. കോസ്മിക് കലണ്ടറിൽ ഒൻപത് മാസങ്ങൾക്കിപ്പുറം സെപ്റ്റംബർ 31 ന് ഭൂമി രൂപം കൊള്ളുന്നു. കോടിക്കണക്കിന് വർഷങ്ങളിലൂടെ ആദിമ ജീവ രൂപത്തിൽ നിന്നും പരിണാമത്തിലുടെ നാം മനുഷ്യർ മറ്റു ജീവികളിൽ നിന്നും കണ്ണി പിരിയുന്നു. നായാടി ജീവിച്ചിരുന്ന നമ്മുടെ മുതുമുത്തച്ഛന്മാരിൽ നിന്ന് മുതുമുത്തശ്ശിമാരിൽ നിന്ന് നമ്മിലേക്ക് ഏതാണ്ട് 30,000 വർഷങ്ങളുടെ ദൂരം. കോസ്മിക് കലണ്ടറിൽ അവസാനത്തെ 7 മത്തെ സെക്കന്റിൽ മോസസ് ജനിക്കുന്നു. 6 മത്തെ സെക്കന്റിൽ ബുദ്ധൻ ജനിയ്ക്കുന്നു. 5 മത്തെ സെക്കന്റിൽ യേശു ജനിക്കുന്നു. 3 മത്തെ സെക്കന്റിൽ മുഹമ്മദ് ജനിക്കുന്നു. 2 മത്തെ സെക്കന്റിൽ ഭൂമി ഉരുണ്ടതാണെന്ന് മെഗല്ലൻ കണ്ടെത്തുന്നു. അവസാനത്തെ ഒരു സെക്കന്റിലാണ് ഗലീലിയോ ഗലീലി തന്റെ ടെലിസ്കോപ്പ് ആകാശത്തേയ്ക്ക് തിരിച്ചു വയ്ക്കുന്നത് - ഏതാണ്ട് 400 വർഷങ്ങൾക്ക് മുമ്പ്. ഗലീലിയോയും ടെലിസ്കോപ്പും പ്രപഞ്ച വിജ്ഞാനീയത്തിലേയ്ക്കുള്ള വാതിൽ തുറന്നിടുകയായിരുന്നു.
കേവലം 400 വർഷങ്ങൾ കൊണ്ട് 1300 കോടി വർഷങ്ങൾ മുൻപ് മുതലുള്ള പ്രപഞ്ചവികാസത്തിന്റെ ഘട്ടങ്ങളെ നമുക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രമെന്ന ആധുനിക അറിവന്വേഷണ ഉപാധിയുടെ ശേഷിയാണത് വ്യക്തമാക്കുന്നത്
ആധുനിക ശാസ്ത്രം ( വാസ്തു ശാസ്ത്രം, പക്ഷിശാസ്ത്രം, ദൈവശാസ്ത്രം etc ഇവയെല്ല വിവക്ഷിക്കുന്നത് എന്നോർക്കുക) അതിന്റെ രീതിശാസ്ത്രം രൂപപ്പെടുത്തിയിട്ട് ഏതാണ്ട് 400 വർഷങ്ങളേ ആയിട്ടുള്ളൂ. പക്ഷേ ആ നാനൂറ് വർഷങ്ങൾ കൊണ്ട് 1300 കോടി വർഷങ്ങൾ പിന്നിലെ പ്രപഞ്ചോൽപ്പത്തിയുടെ ചരിത്രത്തിലേയ്ക്ക് (കോസ്മിക് കലണ്ടർ പ്രകാരം 1 സെക്കന്റ് സമയം കൊണ്ട് ഒരു വർഷത്തിന്റെ ചരിത്രത്തിലേക്ക് ) കണ്ണെത്തിയ്ക്കാൻ നമുക്കായിട്ടുണ്ട്. ശാസ്ത്രം എന്ന അറിവന്വേഷണ ഉപാധിയുടെ, രീതിശാസ്ത്രത്തിന്റെ ശേഷിയാണിത് വ്യക്തമാക്കുന്നത്. നിലവിൽ മാനവരാശിയുടെ കൈയിലുള്ള ഏറ്റവും ശക്തിയേറിയ അറിവന്വേഷണ ഉപകരണം ശാസ്ത്രമാണ് എന്ന് ചുരുക്കം.
ശാസ്ത്രവും തത്വചിന്തയും ഒരുമിക്കുന്ന ഇടങ്ങളിൽ ഒന്ന് സ്ഥൂല പ്രപഞ്ചത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് മറ്റൊന്ന് സൂക്ഷ്മ പ്രപഞ്ചത്തിലേയ്ക്കുള്ള അന്വേഷണങ്ങളും. അതാത് ചരിത്ര കാലഘട്ടങ്ങളിലെ അറിവനുഭവങ്ങളിൽ നിന്നു തന്നെയാണ് തത്വചിന്ത വികസിച്ചിട്ടുളളത്.
നമ്മുടെയൊക്കെ പൂർവ്വികനെ - ആദിമ മനുഷ്യനെ ആകാശം വല്ലാതെ അത്ഭുതപ്പെടുത്തിക്കാണണം. എന്താണ് ആകാശം ? ആകാശത്തിനപ്പുറമെന്ത് ? നമ്മൾ എങ്ങിനെയുണ്ടായി ? തുടങ്ങിയ ചോദ്യങ്ങൾ അവനെ അലട്ടിയിട്ടുണ്ടാവണം. അവന്റെ പരിമിതമായ അറിവുകളിൽ നിന്നും യുക്തമായ ചില ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യ്തു. " ആദിയിൽ രൂപമോ ഗുണമോ ഇല്ലാത്ത കറുത്തിരുണ്ട ജലത്തിൽ നിന്നാണ് എല്ലാം ഉണ്ടായത്. അതിന്റെ തുടർച്ചയായുണ്ടായ ലോകത്ത് ജബ് എന്ന ഭൂമിദേവത നിലത്ത് കിടക്കുകയാണ്. ഭൂമിക്ക് മീതെ നട്ട് എന്ന ആകാശ ദേവതയെ ഷൂ എന്ന വായു ദേവത ഉയർത്തിപ്പിടിച്ചിരിക്കുന്നു. ആകാശ ദേവതയുടെ മീതെ റോ എന്ന സൂര്യ ദേവൻ സഞ്ചരിക്കുന്നു." - ഇത്തരത്തിലായിരുന്നു ഈജിപ്തുകാരുടെ പ്രപഞ്ച വീക്ഷണം. റോമൻ -ഗ്രീക്ക് മിത്തോളജിയിൽ "കയോസ് ആണ് എല്ലാ സൃഷ്ടികളുടെയും ഉത്തരവാദി. അത് ഭൂമിയും ആകാശവും സൃഷ്ടിച്ചു. അവരുടെ മക്കളായി ആറാണും ആറു പെണ്ണും. അവരുടെ സന്തതികളായി സൂര്യനും ചന്ദ്രനും പ്രഭാതവും അവരൊക്കെ ഇണ ചേർന്ന് അസംഖ്യം ദേവതമാരും....." ബൈബിളിലാവട്ടെ " ഒന്നാം ദിവസം - ദൈവം ഭൂമിയും ആകാശവും രാപകലുകളും സൃഷ്ടിക്കുന്നു. രണ്ടാം ദിവസം - അന്തരീക്ഷത്തെ. മൂന്നാം ദിവസം - കരയെയും സസ്യജാലങ്ങളെയും. നാലാം ദിവസം - സൂര്യ ചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും. അഞ്ചാം ദിവസം - കടലും കടൽ ജീവികളും. ആറാം ദിവസം - മൃഗങ്ങളെയും മനുഷ്യരെയും. ഏഴാം ദിവസം ദൈവം വിശ്രമത്തിലേയ്ക്ക്..."

പ്രപഞ്ചാന്വേഷണത്തിന്റെ/ ദൈവാന്വോഷണത്തിന്റെ (ആര് , എന്തിന്, എങ്ങനെ സൃഷ്ടിച്ചു ) തുടർച്ചയായി അതാത് കാലത്തെ പരിമിതമായ അറിവനുഭവങ്ങളിൽ നിന്ന് നിർമ്മിച്ചെടുത്ത യുക്തികളായിരുന്നു ഇവയൊക്കെയും.[ ബുദ്ധന്റെയും യേശുവിന്റെയും മുഹമ്മദിന്റെയും കോസ്മിക് കലണ്ടറിലെ കാലം ഓർക്കുമല്ലോ.. ഏറ്റവും ഒടുവിൽ രുപപ്പെട്ട ഇസ്‌ലാമിക് പ്രപഞ്ച വീക്ഷണത്തിൽ ദൈവത്തിനെ കൂടുതൽ നിഗൂഢമാക്കി മാറ്റിയത് ദൈവം എന്ന ആശയത്തെ കൂടുതൽ യുക്തി പൂർവ്വം അവതരിപ്പിക്കാനുള്ള ശ്രമമായി കാണേണ്ടതുണ്ട് ] നമ്മളും നമുക്കു ചുറ്റുമുള്ള അത്ഭുതങ്ങൾ നിറഞ്ഞ പ്രക്യതിയും എങ്ങനെ ഉണ്ടായി എന്ന അന്വേഷണത്തിന്റെ തുടർച്ചയായി അതാത് കാലത്തെ അറിവുകളിൽ നിന്നും രൂപപ്പെട്ടതാണ് ഈ പ്രപഞ്ച കാഴ്ചപ്പാടുകൾ. അവയിൽ തുടർന്ന് ഈ പ്രപഞ്ച വീക്ഷണങ്ങളിൽ നിന്നും ചില സാമൂഹിക ഘടനകൾ രൂപപ്പെടുകയുണ്ടായി. മത സ്ഥാപനങ്ങൾ രൂപപ്പെടുന്നു. അതിനു ചുറ്റും ഒരു ജീവിതക്രമം തന്നെ രൂപപ്പെടുന്നു. പുരോഹിതർ സമൂഹത്തിലെ ഉന്നത സ്ഥാനീയരാവുന്നു. അതോടു കൂടി ദൈവാന്വേഷണം ഘനീഭവിച്ചു. പുതിയ അറിവുകൾക്കുമേൽ ദൈവം എന്ന ആശയത്തെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നിലച്ചു. പൗരോഹിത്യം അതിന് തടയിട്ടു എന്നു പറയുകയാവും കൂടുതൽ ഉചിതം.
ബ്രൂണോയെ ചുട്ടുകൊന്നത് ദൈവം ഇല്ല എന്നു പറഞ്ഞതിന്നല്ല, നാം കാണുന്നതിനപ്പുറം പ്രപഞ്ചം അതിവിശാലമാണ് എന്ന് പറഞ്ഞതിനാണ്. ദൈവം എന്ന ആശയത്തെ കൂടുതൽ വികസിപ്പിക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞതിനാണ്. എന്നാൽ പൗരോഹിത്യത്തിന് അത്തരമൊരു പ്രപഞ്ച വീക്ഷണം ഉൾക്കൊള്ളുക അസാധ്യമായിരുന്നു. കാരണം അവർക്ക് സ്വർഗത്തെയും നരകത്തെയും ദൈവത്തെയും ആകാശമെന്ന മേലാപ്പിനപ്പുറം ഒളിപ്പിച്ചു നിർത്തേണ്ടിയിരുന്നു. കാരണം അവരുടെ അധികാര രൂപവും വയറ്റുപ്പിഴപ്പുമായി ദൈവം മാറിയിരുന്നു. അതു കൊണ്ടു തന്നെയാണ് പ്രപഞ്ച വീക്ഷണത്തിലെ വികാസങ്ങളോട് എന്നും എതിർപ്പു പ്രകടിപ്പിച്ചിരുന്നതും പുതിയ ശാസ്ത്ര കണ്ടെത്തലുകൾക്ക് മതഗ്രന്ഥങ്ങൾക്കുള്ളിൽ നിന്നും വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നതും.

Comments
Post a Comment