വരൂ.. പുതിയ ദൈവത്തിലേയ്ക്ക് വഴി നടക്കാം..
കാൾ സാഗൻ പ്രപഞ്ചോൽപ്പത്തി മുതൽ ഇന്നേവരെയുള്ള കാലത്തെ (1800 കോടി വർഷങ്ങൾ ) - ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള - ഒരൊറ്റ കലണ്ടർ വർഷമായി തന്റെ കോസ്മിക് കലണ്ടറിൽ അവതരിപ്പിച്ചിരിക്കുന്നു.
ജനുവരി 1 ന് ബിഗ് ബാങ്ങിലൂടെ നമ്മുടെ പ്രപഞ്ചം ജന്മമെടുക്കുന്നു. കോടിക്കണക്കിന് വർഷങ്ങൾക്കിപ്പുറം [കോസ്മിക് കലണ്ടറിൽ Sep 21 ] ഭൂമി രൂപപ്പെടുന്നു. പരിണാമത്തിന്റെ അനവധി ഘട്ടങ്ങൾക്കിപ്പുറം മനുഷ്യൻ രൂപപ്പെടുന്നു.
ഡിസംബർ 31 ന്റെ അവസാന 7 മത്തെ സെക്കന്റിൽ മോസസ്, 6 മത്തെ സെക്കന്റിൽ ബുദ്ധൻ, 5 മത്തെ സെക്കന്റിൽ യേശു , 3 മത്തെ സെക്കന്റിൽ മുഹമ്മദും ജനിയ്ക്കുന്നു. ഭൂമി ഉരുണ്ടതാണെന്ന് തിരിച്ചറിയാൻ ഒടുവിലത്തെ 2 മത്തെ സെക്കന്റ് വരെ കാത്തിരിക്കേണ്ടി വരുന്നു.
കേവലം കഴിഞ്ഞ 400 വർഷങ്ങൾക്കുള്ളിലാണ് 1300 കോടി വർഷങ്ങൾക്കു പിന്നിലെ പ്രപഞ്ചോൽപ്പത്തിയുടെ ചരിത്രം നാം ചികഞ്ഞെടുത്തത്, പൊതു പൂർവ്വികനിൽ നിന്നു തുടങ്ങുന്ന നമ്മുടെ ജീവചരിത്ര വഴിയറിഞ്ഞത്. യന്ത്രവാഹനങ്ങൾ , വൈദ്യുതി ,കംപ്യൂട്ടർ, മൊബൈൽ, ഫേസ് ബുക്ക്, വാട്ട്സ് അപ്പ് ഇവയൊക്കെ നാം രൂപപ്പെടുത്തിയത്.
കേവലം 400 വർഷങ്ങൾ കൊണ്ട് മാനവരാശിക്കിതെങ്ങിനെ സാധിച്ചു..???
ഒരൊറ്റ ഉത്തരം - ശാസ്ത്രം; ശാസ്ത്രത്തിന്റെ രീതിശാസ്ത്രം - ചോദ്യങ്ങൾ ചോദിച്ച് ഉത്തരമന്വേഷിച്ച് പരീക്ഷിച്ച് നിരീക്ഷിച്ച്, അറിവുകൾ പങ്കുവച്ച് അങ്ങിനെയങ്ങിനെയങ്ങിനെ വികസിക്കുന്ന ശാസ്ത്രം...
ഇനിയും നിങ്ങൾ കിത്താബുകളിൽ മുഖമാഴ്ത്തി ഇരിക്കുകയാണോ... ?
പല കാലഘട്ടങ്ങളിലുമായി ഘനീഭവിച്ചു പോയ, പൗരോഹിത്യം തടഞ്ഞു നിർത്തിയ ദൈവാന്വേഷണം - മാനവരാശിയുടെ കൈയിലെ ഏറ്റവും ശക്തിയേറിയ അറിവന്വേഷണ ഉപാധി കൊണ്ട് - ശാസ്ത്രം കൊണ്ട് നമുക്ക് തുടരാം....
ഒരു പക്ഷേ പ്രാർത്ഥിച്ചാൽ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരുന്ന ദൈവത്തെ നിങ്ങൾക്ക് വഴിയിലുപേക്ഷിക്കേണ്ടി വരും,
ക്ലൗഡ് ചേമ്പറിൽ ശിവതാണ്ഡവം കണ്ടെത്തുന്ന, വേദങ്ങളിലും ഉപനിഷത്തിലും എല്ലാം ഉണ്ട് എന്ന് പറയുന്ന [ സുന്നത്ത് കല്യാണം ഇല്ലല്ലോന്ന് സുനിൽ പി ഇളയിടം] അവയെ വ്യാഖ്യാനിച്ച് ആധുനിക ശാസ്ത്രത്തെ ഇന്നലത്തെ വിഴുപ്പുകളിൽ നിറയ്ക്കാനുള്ള മതങ്ങളുടെ തട്ടിപ്പുകൾക്കു നേരെ വിരൽ ചൂണ്ടി നിന്നെതിർക്കേണ്ടി വരും..
http://ilayezhuthukal.blogspot.in/2017/12/blog-post_66.html?m=1
Video credit: fox channel - cosmos a spacetime odyssey, Neil deGrasse Tyson
ജനുവരി 1 ന് ബിഗ് ബാങ്ങിലൂടെ നമ്മുടെ പ്രപഞ്ചം ജന്മമെടുക്കുന്നു. കോടിക്കണക്കിന് വർഷങ്ങൾക്കിപ്പുറം [കോസ്മിക് കലണ്ടറിൽ Sep 21 ] ഭൂമി രൂപപ്പെടുന്നു. പരിണാമത്തിന്റെ അനവധി ഘട്ടങ്ങൾക്കിപ്പുറം മനുഷ്യൻ രൂപപ്പെടുന്നു.
ഡിസംബർ 31 ന്റെ അവസാന 7 മത്തെ സെക്കന്റിൽ മോസസ്, 6 മത്തെ സെക്കന്റിൽ ബുദ്ധൻ, 5 മത്തെ സെക്കന്റിൽ യേശു , 3 മത്തെ സെക്കന്റിൽ മുഹമ്മദും ജനിയ്ക്കുന്നു. ഭൂമി ഉരുണ്ടതാണെന്ന് തിരിച്ചറിയാൻ ഒടുവിലത്തെ 2 മത്തെ സെക്കന്റ് വരെ കാത്തിരിക്കേണ്ടി വരുന്നു.
അവസാന 1 സെക്കന്റിൽ ആണ് ഗലീലിയോ ഗലീലി തന്റെ ടെലിസ്കോപ്പ് ആകാശത്തേയ്ക്ക് തിരിച്ചു വയ്ക്കുന്നത്. അതിനു ശേഷമാണ് പ്രപഞ്ചവിജ്ഞാനീയം കുതികൊള്ളുന്നത്...
കേവലം കഴിഞ്ഞ 400 വർഷങ്ങൾക്കുള്ളിലാണ് 1300 കോടി വർഷങ്ങൾക്കു പിന്നിലെ പ്രപഞ്ചോൽപ്പത്തിയുടെ ചരിത്രം നാം ചികഞ്ഞെടുത്തത്, പൊതു പൂർവ്വികനിൽ നിന്നു തുടങ്ങുന്ന നമ്മുടെ ജീവചരിത്ര വഴിയറിഞ്ഞത്. യന്ത്രവാഹനങ്ങൾ , വൈദ്യുതി ,കംപ്യൂട്ടർ, മൊബൈൽ, ഫേസ് ബുക്ക്, വാട്ട്സ് അപ്പ് ഇവയൊക്കെ നാം രൂപപ്പെടുത്തിയത്.
കേവലം 400 വർഷങ്ങൾ കൊണ്ട് മാനവരാശിക്കിതെങ്ങിനെ സാധിച്ചു..???
ഒരൊറ്റ ഉത്തരം - ശാസ്ത്രം; ശാസ്ത്രത്തിന്റെ രീതിശാസ്ത്രം - ചോദ്യങ്ങൾ ചോദിച്ച് ഉത്തരമന്വേഷിച്ച് പരീക്ഷിച്ച് നിരീക്ഷിച്ച്, അറിവുകൾ പങ്കുവച്ച് അങ്ങിനെയങ്ങിനെയങ്ങിനെ വികസിക്കുന്ന ശാസ്ത്രം...
ഇനിയും നിങ്ങൾ കിത്താബുകളിൽ മുഖമാഴ്ത്തി ഇരിക്കുകയാണോ... ?
മുഖമുയർത്തൂ.. ആകാശത്തിലേയ്ക്ക് നോക്കൂ... കണ്ണെത്താ ദൂരം പടർന്നു കിടക്കുന്ന പ്രപഞ്ചത്തെ കാണൂ..
നിങ്ങൾ വിശ്വസിച്ചു പോരുന്ന നരകവും സ്വർഗവും എവിടെന്ന് വിരൽ ചൂണ്ടി ചോദിക്കൂ...
പല കാലഘട്ടങ്ങളിലുമായി ഘനീഭവിച്ചു പോയ, പൗരോഹിത്യം തടഞ്ഞു നിർത്തിയ ദൈവാന്വേഷണം - മാനവരാശിയുടെ കൈയിലെ ഏറ്റവും ശക്തിയേറിയ അറിവന്വേഷണ ഉപാധി കൊണ്ട് - ശാസ്ത്രം കൊണ്ട് നമുക്ക് തുടരാം....
ഒരു പക്ഷേ പ്രാർത്ഥിച്ചാൽ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരുന്ന ദൈവത്തെ നിങ്ങൾക്ക് വഴിയിലുപേക്ഷിക്കേണ്ടി വരും,
സ്വർഗ - നരകങ്ങൾ പൗരോഹിത്യത്തിന്റെ പേടിപ്പെടുത്തലുകളായിരുന്നുവെന്ന്, നിങ്ങൾക്കുമേലുള്ള അധികാരമുറപ്പിക്കലിന്റെ ചങ്ങലകളായിരുന്നുവെന്ന് തിരിച്ചറിയേണ്ടി വരും...
ക്ലൗഡ് ചേമ്പറിൽ ശിവതാണ്ഡവം കണ്ടെത്തുന്ന, വേദങ്ങളിലും ഉപനിഷത്തിലും എല്ലാം ഉണ്ട് എന്ന് പറയുന്ന [ സുന്നത്ത് കല്യാണം ഇല്ലല്ലോന്ന് സുനിൽ പി ഇളയിടം] അവയെ വ്യാഖ്യാനിച്ച് ആധുനിക ശാസ്ത്രത്തെ ഇന്നലത്തെ വിഴുപ്പുകളിൽ നിറയ്ക്കാനുള്ള മതങ്ങളുടെ തട്ടിപ്പുകൾക്കു നേരെ വിരൽ ചൂണ്ടി നിന്നെതിർക്കേണ്ടി വരും..
http://ilayezhuthukal.blogspot.in/2017/12/blog-post_66.html?m=1
വരൂ...... പ്രപഞ്ചത്തെക്കുറിച്ചുള്ള പുതിയ അറിവുകളിൽ നിന്നും " പുതിയ ദൈവത്തിലേയ്ക്കുള്ള " വഴി നടക്കാം....
Comments
Post a Comment