കുന്നോളം സ്വപ്നങ്ങൾ കാണുക.. സ്വപ്നങ്ങൾക്കു പിന്നാലെ സഞ്ചരിക്കുക.. ഒടുവിലവ നേടിയെടുക്കുമ്പോഴുള്ള വലിയ ആഹ്ലാദങ്ങളുടെ കുന്നിൻ മുകളേറി കൂവി വിളിക്കാൻ തോന്നണ ആ ഒരു നിമിഷം പറഞ്ഞു പങ്കുവയ്ക്കാനാകുമോ...?
 |
കുന്നോളം സ്വപ്നങ്ങൾ... |
ചിലപ്പോഴൊക്കെ കമ്യൂണിസ്റ്റ് പാർട്ടിയോട് വിയോജിപ്പുകൾ രേഖപ്പെടുത്താറുണ്ട്.. പരിസ്ഥിതി, സദാചാരം തുടങ്ങിയ വിഷയങ്ങളിൽ.. പക്ഷേ കടമ്മനിട്ടയുടെ - ''നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന് " എന്ന വരികളുടെ ചോദ്യത്തിനുത്തരം തേടുമ്പോൾ എന്റെ മണ്ണെന്നു പറയാൻ മണ്ണുണ്ടായതും തലയുയർത്തിപ്പിടിച്ചു നടക്കാൻ ചങ്കൂറ്റമുണ്ടായതും ഈ ചെങ്കൊടിയാൽ തന്നെയാണെന്ന ഓർമ്മപ്പെടുത്തലുകളുണ്ടാവുന്നു...
 |
'ലാൽ സലാം സഖാക്കളേ.... |
കൈയിൽ നിന്നും കുതറി മാറുന്ന ഹൈഡ്രജൻ ബലൂണുകൾ ആകാശത്തിന്റെ ഏതു കോണിലാണ് പോയൊളിക്കുന്നത്..?
ഒരു നൂറായിരം ഹൈഡ്രജൻ ബലൂണുകൾ കിട്ടിയിരുന്നുവെങ്കിൽ ആകാശ മേലാപ്പോളം ഉയരെ ചെന്ന് താഴേയ്ക്കു നോക്കാമായിരുന്നു. തീപ്പെട്ടിക്കൂട് കെട്ടിടങ്ങളെ നോക്കി ഉറുമ്പു മനുഷ്യരെ നോക്കി കൈകൊട്ടി പറയാമായിരുന്നു - അയ്യേ.. നുണ്ണാപ്പി മനുഷ്യര്.. നുണ്ണാപ്പി വീടോള്...
മതമൗലികവാദികൾ ഇന്നലത്തെ ചരിത്രം മറക്കുന്നു,വസൂരി വന്ന മനുഷ്യരെ പച്ചയ്ക്ക് കുഴിച്ചിട്ട കാലം മറക്കുന്നു. അശാസ്ത്രീയതകൾ പിടിമുറുക്കുന്ന കാലത്ത് 'അപ്പോത്തിക്കിരി' യുടെ 'മലപ്പുറം വാക്സിനേഷനൊപ്പം ' ക്യാമ്പയിൽ പങ്കുചേർന്ന് വരച്ചത്....
 |
നമ്മുടെ കുഞ്ഞുക്കൾക്കായൊരു കരുതൽ.. |
ഞാനെന്ന പോലെ നിങ്ങളും അമ്പിളിയമ്മാവന്റെ കൂട്ടുകാരനായത് അമ്മ ഒക്കത്തിരുത്തി കഥ പറഞ്ഞ് ഉരുളയുരുട്ടിത്തന്ന കാലം മുതൽക്കായിരിക്കാം....
പിന്നീടങ്ങോട്ട് കാഴ്ചകളുടെ കൗതുകം നശിയ്ക്കാത്ത ബാല്യകാല ബസ് യാത്രകളിൽ സായാഹ്ന സവാരിച്ചങ്ങാതിയായി മരച്ചില്ലകൾക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും പതുങ്ങിയും കൂട്ടുപോന്നിരിക്കാം.. എന്തേ അമ്പിളിയമ്മാവൻ കൂടേ പോരുന്നുവെന്ന് അത്ഭുതം കൂറിയിരിക്കാം.. നമ്മുടെയൊക്കെ കൈകളിൽ നിന്ന് അമ്പിളിയമ്മാവനിലേയ്ക്കു നീളുന്ന ഒരു ചരടുണ്ടെന്ന് ഇപ്പോഴറിയുന്നു....
 |
ഞങ്ങളെന്തു കൂട്ടാണെന്നോ..... |
ചില പ്രണയങ്ങൾ പ്രണയമെന്തെന്ന് പഠിപ്പിച്ചിട്ടങ്ങു കടന്നു പോവും..
പിന്നെ കാത്തിരിപ്പാണ് ഉള്ളുതുറന്ന് മനസ്സറിഞ്ഞ് പ്രണയിയ്ക്കാൻ ഒരാളെ...
Comments
Post a Comment