ഓർമ്മകൾക്കെന്തു സുഗന്ധം

 അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ LSS പരീക്ഷയിൽ പങ്കെടുക്കാൻ കഥ - കവിത - പാട്ട് ശേഖരണ പുസ്തകം ഒരുക്കണമായിരുന്നു..
സ്വന്തമായെഴുതിയ കഥയും കവിതയുമെല്ലാം അതിൽ വേണമായിരുന്നു..
ഒരോണക്കാലത്ത് സന്തോഷത്തിമർപ്പിനിടയിൽ എവിടെന്നോ വായിൽ വന്നു കയറിയ വരികൾ....


            1
അക്കരെ മലയിലൊ -
രായിരംപൂവുകൾ
തുമ്പികൾ പോലുണ്ടേ
അപ്പുറമലയിൽ
കുട്ടികളോണ -
ത്തുമ്പി പിടിക്കുന്നേ..

             2
ഓണപ്പുലരികൾ വിരിയുന്നൂ
ഓണപ്പൂക്കൾ വിടരുന്നൂ
ഓണത്തുമ്പികളെത്തുന്നു
എല്ലായിടവും സന്തോഷം
നിറഞ്ഞു നിൽക്കുന്നൂ...

             3
മാവേലി മന്നൻ വരുന്ന നേരം
പൂവെല്ലാം കളിയും ചിരിയുമായ്
മാവേലി മന്നൻ പോയ് കഴിഞ്ഞാൽ
പൂവെല്ലാം വാടിത്തളർന്നു നിൽക്കും.


- അരുൺ സതിഭാസ്കർ

Comments