തേളുകളുടെ പാട്ട്...

The song of scorpions is a story of twisted love,Revenge and the redemptive power of a song



Directed by
Produced by
Saskia Vischer
Shahaf Peled
Michel Merkt
Written by
Anup Singh
Starring
Music by
Béatrice Thiriet
Madan Gopal Singh
Cinematography
Pietro Zuercher
Carlotta Holy-Steinemann
Edited by
Marie-Pierre Frappier
Release date
August 9, 2017 (2017 Locarno Film Festival)
Running time
119 minutes
Country
India
Language
Hindi


"അവൾക്ക് തേളിന്റെയും പാമ്പിന്റെയും  വിഷമിറക്കാനാവും. അവൾ ഇതുപോലെ വിഷത്തെ കേൾക്കും. എന്നിട്ട് അവൾ പാടും..... തേളുകളുടെ പാട്ട്. "

രാജസ്ഥാനിലെ ജയ്സാൽമീർ മരുഭൂമിയിൽ ചില സഗീത ഗായകർ (sage singers) ഉണ്ടായിരുന്നുവത്രേ. കടിയേറ്റാൽ ഏതൊരാളും ഏതാനും മണിക്കൂറുക്കൾക്കുള്ളിൽ  മരിച്ചു പോകാവുന്ന തേളിന്റെ  വിഷം ശരീരത്തിലുണ്ടാക്കുന്ന മെലഡി തൊട്ടറിഞ്ഞ് കൗണ്ടർ മെലഡി പാടി വിഷമിറക്കുന്നവർ. ഈ മിത്താണ് കഥയുടെ പശ്ചാത്തലം. നിർഭയ അടക്കമുള്ള അനേകം തുടരുന്ന ലൈംഗിക അതിക്രമങ്ങളാണതിന്റെ സമകാലികത. എങ്ങിനെയാവണം പ്രതികാരം, എന്താവണം ശിക്ഷ എന്നതാണ് സിനിമ മുന്നോട്ടു വയ്ക്കുന്ന തത്വചിന്ത.

തേൾ പാട്ടുകാരാണ് നൂറാനും അവളുടെ  മുത്തശ്ശിയും. നീണ്ടു പരന്ന മരുഭൂമിയിലൂടെ അവളുടെ ചടുലയാത്രയിൽ ചിത്രം ആരംഭിക്കുന്നു. ഒട്ടകവിൽപ്പനക്കാരനായ ആദാം അവളിൽ അനുരക്തനാവുന്നു. ഏതോ മാന്ത്രികയിൽ അവളുടെ വഴികളിൽ ആദാമിന്റെ യാത്രാവഴികൾ പലപ്പോഴും കൂട്ടിമുട്ടുന്നു. നൂറാൻ ചെറുപുഞ്ചിരിയൊളിപ്പിച്ച് ആദാമിന്റെ പ്രണയം നിരസിയ്ക്കുന്നു. അവളെന്നിലേയ്ക്ക് ഒഴുകിയെത്തുകയില്ലെന്നറിയുന്ന ആദാം, മറ്റുവഴികളിലൂടെ അവളെ സ്വന്തമാക്കാൻ ശ്രമിക്കുന്നു.

"നിന്നിലേയ്ക്കെത്താൻ ഞാനിനിയുമെത്ര മണൽക്കാടുകൾ താണ്ടണം...?"



സഹോദരന് തേൾ കടിയേറ്റിരിക്കുന്നുവെന്ന കൊച്ചു പയ്യന്റെ വാക്കിൽ വിശ്വസിച്ച് കൂടെ പുറപ്പെടുന്ന നൂറാൻ ചതിയ്ക്കപ്പെടുകയും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നു. തിരിച്ച് വീടെത്തുമ്പോൾ അവൾക്ക് വിവാഹപ്പുടവ സമ്മാനിച്ച് മുത്തശ്ശി മരുഭൂമിയിലേയ്ക്ക്  ഇറങ്ങിപ്പോയതറിയുന്നു. ഇവ രണ്ടും അവളിലേല്പ്പിച്ച അഘാതത്തിൽ അവൾക്ക് അവളുടെ മന്ത്രികത നഷ്ടമാവുന്നു. പാട്ട് നഷ്ടമാവുന്നു. അവൾക്കവളെത്തന്നെ നഷ്ടപ്പെടുന്നു. 

മുത്തശ്ശിയെ തേടിയലയുന്ന നൂറാൻ ആദാമുമായി കണ്ടുമുട്ടുന്നു. ആദാം വീണ്ടും പ്രണയം പറയുന്നു. മുത്തശ്ശിയെ കണ്ടു പിടിക്കാൻ സഹായിക്കാമെങ്കിൽ വിവാഹം കഴിയ്ക്കാമെന്ന് നൂറാൻ.
വിവാഹത്തിനപ്പുറം നഷ്ടപ്പെട്ടു പോയ തന്നെ, തന്നിലെ പാട്ടിനെയൊക്കെ തിരിച്ചുപിടിക്കാൻ അവൾ ശ്രമിക്കുന്നു. ആദാമിന്റെ മകളുടെ കൂട്ടുകാരിയും അമ്മയും മുത്തശ്ശിയുമൊക്കെയായി  അവൾ മാറുന്നു.സന്തോഷങ്ങൾ തിരികെ പിടിച്ചു കൊണ്ടിരിക്കെയാണ് തന്റെ മേലുണ്ടായ ലൈംഗിക അതിക്രമം ഭർത്താവായ ആദാമിന്റെ ചതിയായിരുന്നുവെന്ന് അവളറിയുന്നത്.
ഉച്ഛ്വാസ വായുവിൽ  വിഷം നിറയ്ക്കുകയും  നിശ്വാസങ്ങളിൽ സംഗീതം പൊഴിയ്ക്കു കയും ചെയ്യുന്നു  ഡോ അനുപ് സിങ് തന്റെ തേളുകളുടെ പാട്ടിൽ. 
ദൂരയാത്ര പോയ ഭർത്താവിനെ കാത്തിരിക്കുന്ന അവളിൽ നിന്നും വയലൻസ് ആണ് നാം പ്രതീക്ഷിക്കുന്നതെങ്കിലും ആദാം തിരിച്ചെത്തുമ്പോൾ പ്രതീക്ഷകൾ തെറ്റിച്ച് അവൾ തന്റെ പ്രണയം അവന് കൊടുക്കുന്നു. മണൽത്തരികൾ പറ്റിപ്പിടിച്ച മുഖങ്ങൾ തമ്മിലുരസുന്നതിന്റെയും ചുണ്ടുകൾ  പ്രണയത്തിന്റെ ആഴങ്ങൾ തേടുന്നതിനേറെയും ക്ലോസപ്പ് ഷോട്ടുകൾ..

പൂർണ്ണ ഗർഭിണിയായ നൂറാൻ പ്രതികാരത്തിന്റെ പുതുവഴി തേടുന്നു. തേളിനെക്കൊണ്ട് തന്റെ കൈവെള്ളയിൽ കടിപ്പിച്ച്  അവൾ ആത്മഹത്യ ചെയ്യുന്നു.

ചിത്രത്തിലുടനീളം ജയ് സാൽമീർ മരുഭൂമി നിറഞ്ഞു നിൽക്കുന്നുണ്ട്.  വലിയ  മാനസിക പരിവർത്തനങ്ങളുമായാണ് കാഴ്ചയിൽ നിർജീവമെന്നു തോന്നിപ്പിയ്ക്കുന്ന മരുഭൂമിയിലേയ്ക്ക് യാത്ര പോകുന്നവർ തിരികെയെത്തുന്നത്. ജീവിത കാഴ്ചപ്പാടുകളുടെ പാരഡൈം ഷിഫ്റ്റ് കളാണ് മരുഭൂമികൾ ഉൽപാദിപ്പിക്കുന്നത്. ഡൽഹി പീഡന സംഭവത്തിൽ നിന്നും ഉരുവപ്പെട്ട കഥാതന്തുവിനെ ഫിലോസഫിയുടെ ആഴങ്ങളിൽ കൊരുത്ത് റിവെൻജ്നൊരു മാനസിക പരിവർത്തനതലം  രൂപപ്പെടുത്തുകയും  അവതരിപ്പിയ്ക്കുകയും ചെയ്യ്തിരിക്കുന്നു ഈ ചിത്രത്തിൽ. തന്റെ സന്തോഷങ്ങളെ ഇല്ലായ്മ ചെയ്ത ആദാമിനോട് നൂറാൻ പ്രതികാരം ചെയ്യുന്നത് അവന്റെ എല്ലാ സന്തോഷങ്ങളുടെയും കേന്ദ്ര ബിന്ദു ആവുകയും ഒടുവിൽ അവനിൽ നിന്നും തന്നെ തിരിച്ചെടുത്തുകൊണ്ടുമാണ്, അവന്റെ എല്ലാ സന്തോഷങ്ങളും തിരിച്ചെടുത്തുകൊണ്ടാണ്. നീയാണെന്റെ ജീവിതവും ലോകവുമെന്ന് പറഞ്ഞ് തേൾ കടിയേൽപ്പിച്ച് മരിക്കാൻ ശ്രമിക്കുന്ന ആദാമിനെ അവൾ സുഖപ്പെടുത്തുകയും മാനസിക പരിവർത്തനത്തിനപ്പുറം ഒരു ജീവിതം ജീവിക്കാൻ അവനെ ബാക്കിയാക്കുകയും ചെയ്യുന്നുണ്ട്.
മാസ്മരികമായ സംഗീതം. നാടൻ ശീലുകളുടെ താളം... 

ചിത്രത്തിലെ പാട്ടുകൾക്ക്  ഉsലിന്റെ മോഹിപ്പിക്കുന്ന നാട്ടുതാളമാണ്. മരുക്കാറ്റിന്റെ ചീറിയടിക്കലുകളും ഒഴിഞ്ഞു മാറലുകളുമുണ്ടതിൽ. അതിവിശാലമായ ആകാശത്തിന്റെ ചുവട്ടിൽ മരുഭൂമിയുടെ വിജനതയിൽ കാറ്റുകൊണ്ടു വരുന്ന പാട്ട് പ്രകൃതിയിൽ ലയിച്ച് പാടുന്ന നൂറയുടെയും മുത്തശ്ശിയുടെ സീനുകൾ ഏറെ ഹൃദയസ്പർശിയാണ്. വിശാലമരുഭൂമികയുടെ വൈഡ് ഷോട്ടിൽ അവസാനിയ്ക്കുന്ന ചിത്രം മടക്കുകളും നിഗൂഢതകളും ഉയർച്ച താഴ്ചകളേയുമെല്ലാം ഓർമ്മപ്പെടുത്തുന്നു.
"The song of scorpions is an original screenplay by Singh, but has the feel and complexity of a novel"


Awards/Festivals Locarno Film Festival, Haifa Film Festival, London Film Festival 

Comments