അറിവനുഭൂതികളുടെ മൂന്ന് ദിനരാത്രങ്ങൾ..
മലപ്പുറത്തിന്റെ നാട്ടിടവഴികളിലൂടെ ഗ്രാമീണ ചലച്ചിത്ര വേദിയുടെ ഭാഗമായി സിനിമ കാണിക്കാൻ റിസ് വാന്റെയും ശ്രീരാഗിന്റെയും രജീഷിന്റെയും Rajeesh ഒപ്പം സ്ക്രീനും പ്രൊജക്ടറും ലാപ്ടോപ്പും തൂക്കി നടന്ന യാത്രകൾ…. കവലകളിൽ നാട്ടിൽപുറ വഴികളിലൂടെ " വരൂ നമുക്ക് സിനിമ കാണാം.. നാടിന്റെ സിനിമ, കുട്ടികളുടെ സിനിമ…. വീട്ടിലെ ടിവിയിലല്ല സിനിമ, നാടിന്റെ നടുമുറ്റത്താണ് സിനിമ.. വരൂ നമുക്കൊരുമിച്ചിരുന്ന് സിനിമ കാണാം….. " എന്നു വിളിച്ചു കൂവിയ ശ്രീരാഗിന്റെയും Sreerag Pn റിസ് വാന്റെയും Riswan Ilaveyil Giridhar Chokkan ശബ്ദം…. "സിനിമ കാണുന്നൂ… നമ്മള് സിനിമ കാണുന്നൂ…. " - ഗ്രാമങ്ങളെ സിനിമയിലേയ്ക്ക് പാടിയുണർത്തിയ ജാസിം.. Jasim Moideen... അനസ്തസ്സും Anastes Mp പ്രജീഷ് ഖദിര യും കാഴ്ചയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് മലപ്പുറം പരിഷദ് ഭവനിൽ ചെറുകൂട്ടങ്ങൾക്കു മുമ്പിൽ സിനിമ കാട്ടിത്തുടങ്ങിയ സ്ക്രൈബ്സ് - international documentary and short film festival മലപ്പുറത്തിന്റെ തെരുവിലേയ്ക്ക് കലാലയങ്ങളിലേയ്ക്ക് പടരുകയായിരുന്നു....
“കൂട്ടുകാരാ എന്റെ കൂട്ടുകാരീ… നമുക്കൊന്നിച്ചിരുന്നൂടേ.. ഒരു പാട്ടു പാട്യൂടേ... ഈ കാറ്റേറ്റൂടെ…. "
ഗ്രാമങ്ങളിലും തെരുവിലും ക്യാമ്പസ്സിലുമായി മുന്നൂറോളം കേന്ദ്രങ്ങളിൽ ചലച്ചിത്രങ്ങൾ കൊണ്ട് രാഷ്ട്രീയം സംവദിച്ച്,കൊട്ടിക്കലാശമെന്നവണ്ണം തമിഴ് ഡോക്യുമെൻററി സംവിധായകനായ ആർ പി അമുദൻ ഉദ്ഘാടനം ചെയ്യ്ത, മലപ്പുറം DTPC ഹാളിൽ 2015 നവംബർ 27, 28, 29 തിയ്യതികളിൽ നടന്ന SCRIBES international documentary and short film festival. ഫെസ്റ്റിവലിൽ “കൂട്ടുകാരാ എന്റെ കൂട്ടുകാരീ… നമുക്കൊന്നിച്ചിരുന്നൂടേ.. ഒരു പാട്ടു പാട്യൂടേ... ഈ കാറ്റേറ്റൂടെ…. " എന്നു പാടിയ സോബിൻ മഴവീട്... Sobin Mazhaveedu ചെണ്ടകൊട്ടിപാടിയ മണി.. ഓപ്പൺ ഫോറത്തിൽ അതിഥികളായെത്തിയ വിധു വിൻസെന്റ് Vidhu Vincent , അവിര റബേക്ക , ശീതൾ Sheethal Shyam Sheethalshyam, ഫൈസൽ Faisal Ckd, ഉണ്ണികൃഷ്ണൻ ആവള Unnikrishnan Avala, നീലൻ , പി കെ മേദിനി, സജിത മഠത്തിൽ…. കേരളത്തിന്റെ പലയിടങ്ങളിൽ നിന്നും വന്നെത്തിയ യുവ സമിതി കൂട്ടുകാർ... - സൂര്യാലക്ഷ്മി എസ്, ബിനുലാൽ Binulal Balachandran, വിഷ്ണുലാൽ ,V.K. Vishnu Lal , അഞ്ജന Anjana Anju Eriyad, പ്രതീഷ് , ഫാരിസ് Faris Chokkadan, അനൂപ് മനുഷ്യജാതി, ശരണ്യ Saranya Chandran, Mujeeb B Positive, റിയാസ് Riyas Lesca, Jijo Vallikkunnu, ജാസിം, ശ്രീജിത്ത് ഉണ്ണികൃഷ്ണൻ Sreejith Sulojana Unnikrishnan….. അങ്ങിനെയങ്ങിനെ പേരുകളുടെ അവസാനിക്കാത്ത വലിയൊരു വരി… "ഇവിടല്ലോ നമ്മളെത്ര പൊൻ കിനാവിൻ വന്നു നട്ടൂ… അതിനല്ലോ നമ്മളെത്ര ചോര കൊണ്ടു നീർ നനച്ചു... " - തെരുവു പാടലുകൾ…..
"ഇവിടല്ലോ നമ്മളെത്ര പൊൻ കിനാവിൻ വന്നു നട്ടൂ… അതിനല്ലോ നമ്മളെത്ര ചോര കൊണ്ടു നീർ നനച്ചു... "
സലോസ ചലച്ചിത്രോത്സവത്തിന്റെ സ്ക്രീനിങ്ങ് ഞാനേറ്റുട്ടോ റിസ്വാനേ… ന്നും പറഞ്ഞ് ഈ ഓർമ്മകളത്രയും പേറിയാണ് ഫെബ്രുവരി എട്ടിന് മലപ്പുറത്തിന് വണ്ടി കയറിയത്.. ഭവനിൽ ചെന്നു കയറുമ്പോൾ ജനറൽ കൺവീനർ റിസ് വാൻ ഫേസ് ബുക്ക് പോസ്റ്റുകളുടെ നിർമ്മാണത്തിരക്കിൽ... വിവിധ ക്യാമ്പസിൽ നിന്നെത്തുന്ന നൂറോളം വിദ്യാർത്ഥികൾക്കായുള്ള താമസവും ഭക്ഷണവും ഒരുക്കാനുള്ള ഓട്ടപ്പാച്ചിലുകളിൽ ശ്രീജിത്ത് ഉണ്ണികൃഷ്ണൻ , കൂടെയോടാൻ Anil Kalliyattil … അലങ്കാരങ്ങൾ, പൂമ്പാറ്റകൾ, കടലാസുമുഖങ്ങളൊരുക്കി, കഞ്ഞി വച്ച് Divya Vijayan... അടുക്കളയിൻ ദിവ്യയോടൊപ്പം ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ചിത്രങ്ങൾ പകർത്തിയ ജിജോ വള്ളിക്കുന്ന്.. അതിഥികളെയും ഡെലിഗേറ്റ്സിനെയും ഫോൺ വിളിച്ചുറപ്പിച്ച് JeeVa Janardhanan... കോട്ടക്കുന്ന് ആർട് ഗ്യാലറിയിൽ മണ്ണും പെണ്ണും പ്രദർശനമൊരുക്കൽ തിരക്കിൽ മാനസ, സഞ്ജയി, കാരാടൻ, Ramsif Ali, ഫാരിസ് ചോക്കാടൻ, ഉണ്ണികൃഷ്ണൻ ആവള, Anoop Mannazhi, ബർസ ….. എല്ലാത്തിനും കൂടെ നിൽക്കാൻ മുതിർന്ന പരിഷദ് പ്രവർത്തകർ വിലാസിനിയേച്ചി, Vinod Vazhuthakkad, പ്രമോദേട്ടൻ….
പിന്നീട് ഒരുത്സവമായിരുന്നു. “നെയ്തലിൽ" കൂട്ടുകൂടി “ബത്തക്ക" യുടെ രുചിയറിഞ്ഞെത്തിയ സലോസയുടെ ലോകത്തെ സ്വപ്നം കാണുന്ന മലപ്പുറത്തെ അൻപതോളം ക്യാമ്പസിൽ നിന്ന് ചിറകുവിരിച്ചെത്തിയ യുവത മലപ്പുറത്തിന്റെ മണ്ണിൽ പാടിയാടി, സൊറ പറഞ്ഞ് , പ്രണയിച്ചും കലഹിച്ചും സിനിമ കണ്ടും രാഷ്ട്രീയം പറഞ്ഞും കൂട്ടുകൂടിയും അറിവനുഭൂതികൾ ഇല്പാദിപ്പിച്ച മൂന്നു നാളുകൾ….
“പുതിയ പരീക്ഷണമാണിതു മണ്ണിൽ നമ്മുടെ കനവുകളെല്ലാം പൂക്കേണം” - സലോസ ചലച്ചിത്രോത്സവം, മണ്ണും പെണ്ണും ഫോട്ടോ - ചിത്ര പ്രദർശനം, ജൻഡർ ന്യൂട്രൽ ഫുട്ബോൾ മത്സരം, പാട്ടു രാത്രി,നാടകോത്സവം, നൃത്താവിഷ്കാരം ,അഞ്ച് സമാന്തര സെമിനാറുകൾ - വൈവിധ്യങ്ങളുടെ സമന്വയം പുത്തൻ ഭാവുകത്വമാണ് സാംസ്കാരിക കേരളത്തിനു മുന്നിൽ പങ്കുവച്ചത്…
ലിംഗസമത്വവാദങ്ങൾക്ക് നവ പ്രായോഗിക രൂപമായി, ഉപകരണമായി മലപ്പുറം യുവസമിതി പരിചയപ്പെടുത്തിയ ജൻഡർ ന്യൂട്രൽ ഫുട്ബോളിനെക്കുറിച്ച് Sreechithran Mj അറിവനുഭൂതിയുടെ രാഷ്ട്രീയത്തിൽ പറഞ്ഞതിങ്ങനെ -
" ലിംഗനീതിയെപ്പറ്റി ഒരു മണിക്കൂറോ രണ്ട് മണിക്കൂറോ നമുക്കാർക്കും നിന്നു പ്രസംഗിക്കാം പക്ഷേ അതിനെ അനുഭൂതിവൽക്കരിക്കണമെങ്കിൽ ഇന്നലെ ചെയ്യ്തതുപോലെ, ജൻഡർ ന്യൂട്രൽ ഫുട്ബോൾ പോലെ ക്രിയാത്മകമായ അറിവിന്റെ അനുഭവം സൃഷ്ടിച്ചെടുക്കാൻ സാധ്യമാവണം. അതാണിവിടെ സാധ്യമാകുന്നത് ". ദേശീയത വിമർശനം വിശകലനം എന്ന പ്രഭാഷണത്തിൽ കെ ഇ എൻ - “യൂജിൻ പോത്യറുടെ സാർവ്വ ദേശീയഗാനം ഒരു ഉദ്ഘാടനത്തിന് അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാതെ ഉദ്ഘാടനമാണോ.. അങ്ങിനെ ഏതോ ഒരു ചടങ്ങ് ദൃഡപ്പെട്ടിട്ടുണ്ട് അതിന്റെ ചുറ്റും ആരവം മുഴക്കുകയല്ലാതെ മൗലികമായ ഒരു വിശകലനവും ആലോചനയും നിർവ്വഹിക്കാൻ എന്തുകൊണ്ടാണ് കഴിയാതെ പോവുന്നത് ജനാധിപത്യവാദികൾക്കു പോലും എന്ന് ഇപ്പോൾ നാം പല തരം ന്യായങ്ങൾ നിരത്തി പാരമ്പര്യം -മുഖ്യധാരാ പാരമ്പര്യം - നിലനിർത്താൻ ശ്രമിച്ചാലും ഞാൻ ഉറപ്പിച്ചു പറയുന്നു അത് നിലനിൽക്കാൻ പോവുന്നില്ല. കാരണം അടിത്തട്ടിൽ നിന്നും ജനാധിപത്യം രൂപം കൊള്ളാൻ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്റെ അടയാളമാണ് ഇവിടെ നടന്ന ജൻഡർ ന്യൂട്രൽ ഫുട്ബോൾ കളി "

പന്തിഭോജനത്തിന്റെ നൂറാം ആണ്ടിൽ ആണും പെണ്ണും എന്ന ബൈനറിക്കപ്പുറം സമത്വത്തിന്റെ തുല്യതയുടെ ആശയങ്ങൾ കളിക്കളത്തിലും ക്ലാസ്സ് മുറിയിലും മനുഷ്യൻ ഇടപെടുന്ന എല്ലായിടങ്ങളിലും ഉണ്ടാകണമെന്ന ആശയം പങ്കുവയ്ക്കുകയായിരുന്നു GNFL..
ശേഷം രണ്ടു ദിവസങ്ങളിൽ നടന്ന സലോസ - സകല ലോക സ്നേഹം - ചലച്ചിത്രോത്സവം ലിംഗ തുല്യതയ്ക്കു വേണ്ടിയുള്ള, അതിരുകൾക്കും അതിർത്തികൾക്കും അപ്പുറമുള്ള മനുഷ്യ ഭാവനയുടെ ആലോചനകൾക്കായുള്ള, ഫാസിസത്തിനെതിരായ ഉൾക്കാഴ്ചകൾ ഉരുവാകുന്ന ചലച്ചിത്രങ്ങളുടേതായിരുന്നു… പാട്ടും നാടകവും പ്രഭാഷണവും സലോസത്തിരിനാളങ്ങളും സാന്ദ്രമാക്കിയ രണ്ട് രാത്രികൾ...
യുവതയുടെ ആഹ്ലാദത്തി മർപ്പുകൾ. “ആരു വരച്ചൂ... ഈ വരകൾ…?” എന്ന ചോദ്യം…. "ഈ വരച്ച വരകൾക്കുള്ളിലല്ല ഞങ്ങൾ" എന്ന പ്രഖ്യാപനം… സഫ്ദർ ഹാഷ്മി പാടിയ പോലെ - “ സ്വാതന്ത്ര്യമെന്നാൽ എന്താണ്…? വായിക്കാൻ പഠിക്കുക, എഴുതാൻ പഠിക്കുക, ചിത്രം വരയ്ക്കുക, വർണം ചാർത്തുക, നൃത്തമാടുക, ഇരവും പകലും നല്ല ചങ്ങാതിമാരായിരിക്കുക… ഓരോ പൂവിന്റെയും ചങ്ങാതി.. ഓരോ മരത്തിന്റെയും ചങ്ങാതി.. ". മൂന്ന് ഇരവും പകലും നല്ല ചങ്ങാതിമാരായിരുന്ന, ആടിപ്പാടിയ സലോസ കൂട്ടുകാർ ഓർമ്മപ്പെടുത്തുന്നത് പ്രമുഖ ഉർദു കവിയായ ഗൗഹർ റാസയുടെ ഒരു കവിതാ ശീർഷകമാണ് - “വരാനിരിക്കുന്നത് തീപ്പന്തങ്ങളുടെ തലമുറ..”
“ആരു വരച്ചൂ... ഈ വരകൾ…?” എന്ന ചോദ്യം…. "ഈ വരച്ച വരകൾക്കുള്ളിലല്ല ഞങ്ങൾ" എന്ന പ്രഖ്യാപനം…
ശേഷം രണ്ടു ദിവസങ്ങളിൽ നടന്ന സലോസ - സകല ലോക സ്നേഹം - ചലച്ചിത്രോത്സവം ലിംഗ തുല്യതയ്ക്കു വേണ്ടിയുള്ള, അതിരുകൾക്കും അതിർത്തികൾക്കും അപ്പുറമുള്ള മനുഷ്യ ഭാവനയുടെ ആലോചനകൾക്കായുള്ള, ഫാസിസത്തിനെതിരായ ഉൾക്കാഴ്ചകൾ ഉരുവാകുന്ന ചലച്ചിത്രങ്ങളുടേതായിരുന്നു… പാട്ടും നാടകവും പ്രഭാഷണവും സലോസത്തിരിനാളങ്ങളും സാന്ദ്രമാക്കിയ രണ്ട് രാത്രികൾ...
യുവതയുടെ ആഹ്ലാദത്തി മർപ്പുകൾ. “ആരു വരച്ചൂ... ഈ വരകൾ…?” എന്ന ചോദ്യം…. "ഈ വരച്ച വരകൾക്കുള്ളിലല്ല ഞങ്ങൾ" എന്ന പ്രഖ്യാപനം… സഫ്ദർ ഹാഷ്മി പാടിയ പോലെ - “ സ്വാതന്ത്ര്യമെന്നാൽ എന്താണ്…? വായിക്കാൻ പഠിക്കുക, എഴുതാൻ പഠിക്കുക, ചിത്രം വരയ്ക്കുക, വർണം ചാർത്തുക, നൃത്തമാടുക, ഇരവും പകലും നല്ല ചങ്ങാതിമാരായിരിക്കുക… ഓരോ പൂവിന്റെയും ചങ്ങാതി.. ഓരോ മരത്തിന്റെയും ചങ്ങാതി.. ". മൂന്ന് ഇരവും പകലും നല്ല ചങ്ങാതിമാരായിരുന്ന, ആടിപ്പാടിയ സലോസ കൂട്ടുകാർ ഓർമ്മപ്പെടുത്തുന്നത് പ്രമുഖ ഉർദു കവിയായ ഗൗഹർ റാസയുടെ ഒരു കവിതാ ശീർഷകമാണ് - “വരാനിരിക്കുന്നത് തീപ്പന്തങ്ങളുടെ തലമുറ..”
“വരാനിരിക്കുന്നത് തീപ്പന്തങ്ങളുടെ തലമുറ..”
Comments
Post a Comment