കിന്നരൻമാരുടെ നാടും കടന്ന്
കിന്നരൻമാരുടെ നാടും കടന്ന് അരുൺ സതി ഭാസ്ക്കർ ഒരുക്കങ്ങൾ യാത്രാ മോഹങ്ങളിലേക്ക് പിടിച്ചിട്ടത് പുതിയ ചില മനുഷ്യരാണ്. പൊതുവെ ഹിന്ദിയറിയാത്തവരാണല്ലോ മലയാളികൾ. അതുകൊണ്ടു തന്നെ കേരളത്തിനും തമിഴ് നാടിനുമപ്പുറം യാത്ര ചെയ്യാൻ തന്റേടം ചോർത്തുന്നതും ഭാഷാ പരിമിതി തന്നെ. മുറി ഹിന്ദി കൊണ്ടും യാത്ര ചെയ്യാമെന്ന് പഠിപ്പിച്ച മനുഷ്യരോടൊപ്പം തുടങ്ങിയതാണ് ഹൈദ്രാബാദിൽ നിന്നുള്ള ചെറിയ യാത്രകൾ . പക്ഷേ ചെയ്യ്ത യാത്രകളിൽ വിട്ടു പോയ രണ്ടിടങ്ങളുണ്ട് . മഞ്ഞും മണലാരണ്യങ്ങളും . വേനൽ മൂക്കുമ്പോൾ ഹൈദാബാദും വറ ചട്ടിയായി മാറും. അങ്ങിനെയാണ് ഇന്ത്യയുടെ മുകളിലേക്കുള്ള യാത്രകൾ ആലോചിച്ചു തുടങ്ങുന്നത്. ലഡാക്കിലേക്ക് വണ്ടി കയറാമെന്ന പ്ലാൻ കറങ്ങാൻ കുറഞ്ഞത്ര രണ്ടാഴ്ചയെങ്കിലും വേണം ലഡാക്ക് എന്ന കൂട്ടുകാരുടെ വാക്കിലുടഞ്ഞു. ഒടുവിൽ സ്പിറ്റി വാലിയിൽ പ്ലാനുറച്ചു . ഒരാഴ്ചത്തെ ലീവ് ഒപ്പിച്ച് ഒരുക്കങ്ങൾ ആരംഭിച്ചു. ഷിംലയിൽ നിന്നും തുടങ്ങി കാസയിലൂടെ മണാലിയിലേക്കായിരുന്നു. ആദ്യ പ്ലാൻ . പക്ഷേ കാസയിൽ നിന്നും മണാലിയിലേക്കുള്ള പാത തുറക്കാൻ മാർച്ച് കഴിയുമത്രേ. അങ്ങിനെ ഷിംല - കാസ തിരികെ ഷിംല എന്ന പ്ലാനിൽ എത്തിച്ചേർന്നു. Devilzonwheels പബ്ല...